മൂവാറ്റുപുഴ : വേണ്ട ഹിംസയും ലഹരിയും എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ ജനകീയ കവചം ക്യാമ്പയിനിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ മനുഷ്യ മഹാശൃംഖല തീർത്തു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൻ പേഴയ്ക്കാപ്പിള്ളി പായിപ്ര കവല മുതൽ വാഴപ്പിളളി പുളിഞ്ചോട് കവല വരെയാണ് ശൃഖല തീർത്തത്. വൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പായിപ്ര കവലയിൽ ചേർന്ന
ലഹരിക്കെതിരായ ജാഗ്രതാ സദസ്സ് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കശ്മീരിൽ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് തീവ്രവാദത്തിനെതിരെ ദീപം തെളിയിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു അധ്യക്ഷനായി. സിപിഐഎം ഏരിയ കമ്മിറ്റി അംഗം സജി ജോർജ്, പികെഎസ് സംസ്ഥാന ട്രഷറർ വി ആർ ശാലിനി, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം എ റിയാസ് ഖാൻ ആർ സുകുമാരൻ, ബാബു ബേബി തുടങ്ങിയവർ സംസാരിച്ചു.