ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്. മനുഷ്യാവകാശങ്ങള്‍ പുനസ്ഥാപിക്കണം. ഇപ്പോഴത്തെ സ്ഥിതിയില്‍ ആശങ്കയെന്നും കമ്മീഷന് വ്യക്തമാക്കി.
ജമ്മു കാഷ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ഓഗസ്റ്റ് അഞ്ച് മുതലാണ് കാഷ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.