ഹൈഡ്രോക്സി ക്ലോറോക്വിൻ കൊറോണവൈറസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് വിലക്കി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഹൈഡ്രോക്സിക്ലോറോക്വിന്നിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആഗോള ഉപയോഗം നിര്‍ത്താന്‍ ലോകാരോഗ്യ സംഘടന തിങ്കളാഴ്ച തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ പുതിയ നിലപാടെടുത്തത്.
ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്റെ ഭാഗിക ധനസഹായത്തോടെ ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ 40,000 ആരോഗ്യപ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് ആരംഭിച്ച ഹൈഡ്രോക്സിക്ലോറോക്വിന്നിന്റെ ഉപയോഗ പരീക്ഷണം ഒരാഴ്ചയോടെ നിര്‍ത്തിവെച്ചതായി ബ്രിട്ടണ് വ്യക്തമാക്കി. കൊവിഡ്- 19നെതിരെ ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിച്ചുള്ള എല്ലാ പഠനങ്ങളും നിര്‍ത്തുന്നതായി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ റെഗുലേറ്ററി ഏജന്‍സി അറിയിച്ചു.