ജക്കാര്‍ത്ത: നാനൂറോളം പേരുടെ ജീവനെടുത്ത സുനാമി ആഞ്ഞടിച്ചതിനു പിന്നാലെ സുനാമി നിരീക്ഷണത്തിനും മുന്നറിയിപ്പിനും പുത്തന്‍ സംവിധാനങ്ങളൊരുക്കാന്‍ ഇന്തോനേഷ്യ. അപകടം സൂചിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഉടന്‍ തന്നെ കടലിലും തീരത്തും സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
നിലവിലെ സംവിധാനങ്ങള്‍ അപാര്യപ്തമാണെന്ന വിലയിരുത്തലിനേത്തുടര്‍ന്നാണ് പുതിയ മാര്ഗങ്ങളൊരുക്കാന് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. സുമാത്ര, ജാവ ദ്വീപുകള്‍ കേന്ദ്രീകരിച്ചായിരിക്കും പുതിയ സംവിധാനം ആദ്യ ഘട്ടത്തില്‍ പരീക്ഷിക്കുക. തിരമാലകളുടെ ചലനം നിരീക്ഷിച്ചായിരിക്കും ഇത് പ്രവര്ത്തിപ്പിക്കുകയെന്നാണ് പ്രാഥമിക വിവരം.
ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ സുനാമിയില്‍ പെട്ട് ഇവിടെ 429 പേര് മരിക്കുകയും 150ലേറെപ്പേരെ കാണാതാവുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.