കാറില്‍ ഉണ്ടായിരുന്ന ഡ്രൈ ഷാംപു പൊട്ടിത്തെറിച്ചു. ഡ്രൈ ഷാംപു പൊട്ടിത്തെറിച്ച് കാറിന്റെ മേല്‍ക്കൂര തകര്‍ന്നു. മിസൂരിയിലാണ് സംഭവം.19 കാരിയായ ക്രിസ്റ്റീന്റെ കാറിന്റെ മേല്‍ക്കൂരയാണ് പൊട്ടിത്തെറിച്ചത്. വാള്‍മാര്‍ട്ടില്‍ നിന്നും വാങ്ങിയ ഡ്രൈ ഷാംപുവാണ് ക്രിസ്റ്റീനിന്റെ കാറിലിരുന്ന് പൊട്ടിത്തെറിച്ചത്. അപകട സമയത്ത് ക്രിസ്റ്റീന്‍ കാറില്‍ ഇല്ലാതിരുന്നതു കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
തലയിലെ അമിത എണ്ണമയം വലിച്ചെടുക്കുന്നതാണ് ഡ്രൈ ഷാംപു. അതുകൊണ്ട് തന്നെ ഇതിനായി ആല്‍ക്കഹോള്‍, കോര്ണ് സ്റ്റാര്‍ച്ച് എന്നിവ ഡ്രൈ ഷാംപുവില്‍ അടങ്ങിയിരിക്കും. മാത്രമല്ല ലൈറ്ററില്‍ അടങ്ങിയിരിക്കുന്ന പ്രൊപ്പെയ്ന്‍ ബൂട്ടെയ്ന്‍ എന്നിവയും ഡ്രൈ ഷാംപുവില്‍ അടങ്ങിയിട്ടുണ്ട്. ഇത് പൊട്ടിത്തെറിക്ക് കാരണമായേക്കാം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.