ദുബായ് : യുഎഇയില്‍ വീണ്ടും ശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷമാണ് വീണ്ടും ശക്തമായ മഴ തുടര്‍ന്നിരിക്കുന്നത്.റാസ് അല്‍ ഖൈമയിലും, ഫുജൈറയിലുമാണ് കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്നത്. റാസ് അല്‍ ഖൈമയിലെ അസിമായിലും, ഫുജൈറയിലെ വാദി സിദ്ര എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തതെന്നു കാലാവസ്ഥ വകുപ്പ് ട്വീറ്റ് ചെയ്തു.
മാത്രമല്ല, തിങ്കളാഴ്ച വൈകുന്നേരം റാസ് അല്‍ ഖൈമയിലും,ഷാര്‍ജയിലും മഴ പെയ്തിരുന്നെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്്്. ചൊവ്വാഴ്ച രാവിലെ കനത്ത ചൂടാണ് അനുഭവപ്പെട്ടിരുന്നത്. 47.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കൂടിയ താപനില. ചിലയിടങ്ങളില്‍ ശക്തി കുറഞ്ഞ കാറ്റിനും , പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.