ഇക്വേഡോര്‍ : അത്ഭുതങ്ങള്‍ നിറഞ്ഞ ഇടമാണ് ഭൂമി. എന്നാല്‍ ഭൂമി മനുഷ്യനെപ്പോലും അടുത്തകാലത്ത് ഭയപ്പെടുത്തുന്നുണ്ട്. ഇതിന് കാരണം ഭൂമിയുടെ അടിത്തട്ടിലുണ്ടാകുന്ന മാറ്റങ്ങളാണ്.
കാലാവസ്ഥാ വ്യതിയാനവും പ്രളയവും ആഗോളതാപനവുമൊക്കെ ഭൂമിയെ അതി ശക്തമായാണ് ബാധിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശാസ്ത്രലോകം 3000 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വലിയ ദുരന്തം വരുന്നതായി മുന്നറിയിപ്പ് നല്‍കിയിരുന്നത്.
എല്ലായിപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന അഗ്നിപര്‍വ്വതമാണ് കറുത്ത ചെകുത്താനെന്ന് വിളിപ്പേരുള്ള ഇക്വേഡോറിലെ ടങ്കുറാഹ്യുവ. മറ്റ് അഗ്നിപര്‍വ്വതങ്ങളെ അപേക്ഷിച്ച് മഞ്ഞ് മൂടിയ നിലയിലല്ല ടങ്കുറാഹ്യുവ. ഇതിനുള്ളിലെ ലാവ തിളച്ച് മറിയുകയാണ്.
സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്നും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഗവേഷകര്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്ന ദുരന്തത്തിന്റെ സാധ്യതകള്‍ കണ്ടെത്തിയിരുന്നു. 2020-ല്‍ ടങ്കുറാഹ്യുവ ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന നിലയിലാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
അന്ന്, സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ പര്‍വതത്തിന്റെ ഒരു ഭാഗം തന്നെ ഇടിഞ്ഞു തകര്‍ന്നിരിക്കുന്നതായി കണ്ടു. ഇതോടെ ടങ്കുറാഹ്യുവയുടെ രൂപത്തിലും മാറ്റമുണ്ടായി. അഗ്നിപര്‍വതത്തിനുള്ളിലെ മാഗ്മയിലെ മാറ്റങ്ങളാണ് ഈ രൂപമാറ്റത്തിന് കാരണം.
1999 മുതലാണ് ശാസ്ത്രജ്ഞര്‍ ടങ്കുറാഹ്യുവയെ നീരിക്ഷിച്ച് വരുന്നത്. 2013, 2014 വര്‍ഷങ്ങളിലൊക്കെ ചെറിയ തോതില്‍ ടങ്കുറാഹ്യുവ പൊട്ടിത്തെറിച്ചിരുന്നു. അന്ന് കാല് ലക്ഷത്തോളം പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. 3000 വര്‍ഷങ്ങള്‍ക്ക് മുൻപ് പര്‍വതത്തിന്റെ ഒരു ഭാഗം ഇങ്ങനെ ഇടിഞ്ഞതിനു പിന്നാലെ വലിയ പൊട്ടിത്തെറി സംഭവിച്ചിരുന്നു. അന്ന് 30 ചതുരശ്ര മൈല്‍ ദൂരത്ത് ഈ ലാവ പടര്‍ന്ന് നാശം വിതച്ചിരുന്നു. സമാനമായ സംഭവം ഇപ്പോള്‍ ഉണ്ടാകുമോ എന്നാണ് ഭയം. അന്ന് തകര്‍ന്ന അതെ ഭാഗമാണ് ഇന്നും ടങ്കുറാഹ്യുവയില് തകര്‍ന്നിരിക്കുന്നത്. ഇതാണ് ഭയത്തിന് പിന്നിലെ മറ്റൊരു കാരണം.