കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ വീസാ നടപടികള്‍ വൈകും. 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതിനാലാണ് പ്രതിസന്ധി. ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതത്തില്‍ ഇന്ത്യയെ കാനഡ പ്രധാനമന്ത്രി ജ്സ്റ്റിന്‍ ട്രൂഡോ പഴിചാരിയതോടെയാണ് ഇരുരാജ്യങ്ങളു തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായത്. ഇതോടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥരെ പിന്‍വലിച്ചില്ലെങ്കില്‍ അവര്‍ക്കുള്ള നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.