കറാച്ചി: പാക്കിസ്ഥാനിലെ ലര്‍ക്കാനയില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കറാച്ചിയില്‍ വ്യാപക പ്രതിഷേധം. പെണ്‍കുട്ടിയുടേത് കൊലപാതകമാണെന്നും സംഭവത്തിന് മതം മാറ്റവുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബീബി അസിഫാ കോളജ് വിദ്യാര്‍ഥിനി നമ്രിത ചാന്ദിനിയെയാണു കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നു വരുത്തിതീര്‍ക്കാനുള്ള പോലീസിന്റെ ശ്രമത്തെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. നിമ്രിതയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ വന്‍ കാന്പെയിനുമാണ് നടക്കുന്നത്.