ഇസ്ലാമാബാദ്: 1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമിന് പാകിസ്താനിലെ കറാച്ചിയില്‍ വെച്ച് വിഷബാധയേറ്റതായി റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദാവൂദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 65കാരനായ ദാവൂദ് ഇബ്രാഹിം, ഇന്ത്യന്‍ ഏജന്‍സികള്‍ തേടുന്ന ഏറ്റവും വലിയ കുറ്റവാളികളിലൊരാളാണ്.
ഇന്ത്യയില്‍ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലെ ഡിഫന്‍സ് ഏരിയയിലെ അബ്ദുല്ല ഗാസി ബാബ ദര്‍ഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം. ആദ്യഭാര്യ മെഹ്ജബീന്‍ ശൈഖുമായുള്ള ബന്ധം നിലനില്‍ക്കെ പാകിസ്താനില്‍നിന്നും പഠാന് സ്ത്രീയെ ദാവൂദ് വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.