കൊവിഡ് മരണം നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ അമേരിക്ക. കൊവിഡ് കണക്കുകളില്‍ മൂന്ന് മാസത്തിന് മുന്‍പുള്ളതിനേക്കാള്‍ വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 30 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് തെക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളിലാണ്. കാലിഫോര്‍ണിയയില്‍ 200ല്‍ പരം മരണങ്ങളാണ് ദിവസേന നടക്കുന്നത്. കൂടുതല്‍ കരുതല്‍ നടപടികള്‍ എടുക്കുന്നതായി കാലിഫോര്‍ണിയ ഗവര്‍ണര്‍.
താങ്ക്സ് ഗിവിംഗ് ആഘോഷങ്ങള്‍ കൊവിഡ് കണക്കിലെ വര്‍ധനയ്ക്ക് കാരണമായെന്ന് പറയാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വാക്സിന് വിതരണം ആരംഭിച്ചതിന്റെ ആശ്വാസത്തിലാണെങ്കിലും പൂര്‍ണമായി ആശങ്കയൊഴിഞ്ഞില്ലെന്ന് രാജ്യത്തെ കൊവിഡ് കണക്കുകളില്‍ വ്യക്തമാണ്.