ലെബനനില്‍ ഇന്നും സ്ഫോടനം. തലസ്ഥാനമായ ബെയ്റൂത്തിന് സമീപം ഒന്നിലധികം സ്ഫോടനങ്ങളുണ്ടായി. ഹിസ്ബുള്ള ഉപയോഗിക്കുന്ന വോക്കി ഡോക്കികൾ പൊട്ടിത്തെറിച്ച് ഒൻപത് പേരാണ് മരിച്ചത്. ഇന്നലത്തെ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിലും ഇന്ന് പൊട്ടിത്തെറി ഉണ്ടായിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇന്നത്തെ സ്ഫോടനങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം ഇന്നലത്തെ പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ഇസ്രയേലിന്റെ ആയുധപ്പുരയ്ക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്നു ഹിസ്ബുല്ല വെളിപ്പെടുത്തി. രണ്ടാം ദിവസവും രാജ്യമെങ്ങും സ്ഫോടന പരമ്പര ആവർത്തിച്ചതോടെ ജനങ്ങൾ ഭയചകിതരാണ്. പലയിടത്തും ആളുകൾ പേടി കാരണം മൊബൈൽ ഫോണുകൾ എറിഞ്ഞു കളയുന്നതായാണ് റിപ്പോർട്ടകൾ. മൊബൈൽ ഫോണുകൾക്കു മുൻപു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണമാണ് പേജറുകൾ.