ഇന്ത്യ- ചൈന ഏറ്റുമുട്ടലില്‍ സൈനികർ മരിച്ച സംഭവത്തില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക അറിയിച്ചു. രണ്ട് രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎന്‍ അധ്യക്ഷന്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്ക പ്രതികരിച്ചു. പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും അമേരിക്കന്‍ വക്താവ് അറിയിച്ചു.