മൂവാറ്റുപുഴ: ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയ ഉക്രെയിനില്‍ രോഗവ്യാപന ഭീതിയില്‍ ഒറ്റപ്പെട്ടു കഴിയുന്ന വിദ്യാര്‍ത്ഥികളെയും, ഇസ്രായേലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക വഴി രജിസ്ട്രേഷന് നടത്തിയവരെയും ഉടന്‍ നാട്ടിലെത്തിക്കാന്‍ പ്രേത്യേക വിമാന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറോട് ഡീന്‍ കുര്യാക്കോസ് എം . പി ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര വ്യോമയാനവകുപ്പ് മന്ത്രി ഹര്‍ദീപ് പുരിയുടെയും കേരള മുഖ്യമന്ത്രിയുടെയും ശ്രദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് എം.പി പറഞ്ഞു. ഉക്രയിനില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലിയോ ഇതര സഹായങ്ങളും ലഭിയ്ക്കുന്നില്ലാത്തതിനാല് വലിയ പ്രതിസന്ധി കളിലൂടെയാണ് ജീവിതം തള്ളി നീക്കുന്നത്. അവര്‍ക്കു ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിന് ഉക്രയിന് എംബസ്സിയോട് നിര്‍ദ്ദേശിക്കണമെന്നും എം. പി ആവശ്യപ്പെട്ടു.