ചുരുങ്ങിയ കാലയളവുകൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഗെയിമായിരുന്നു ടോക്കിങ് ടോം ഫ്രണ്ടന്‍സ് ഗെയിം. ഔട്ട്ഫിറ്റ് 7 ലിമിറ്റഡ് പുറത്തിറക്കിയ ഈ സോഷ്യല്‍മീഡിയ ഗെയിം പുറത്തിറക്കുന്നതിന് മുന്‍പ് തന്നെ 1.3 കോടി പേര് മുന്‍കൂറായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ഔട്ട്ഫിറ്റ് 7 ലിമിറ്റഡ് സിഇഒ സിന്യു ഖ്യാന് അറിയിച്ചു. മൈ ടോക്കിങ് ടോം ഫ്രണ്ടന്‍സ് ഗെയിമിലൂടെ ജനപ്രിയ വിര്‍ച്വല്‍ പെറ്റ് വിഭാഗത്തിലുള്ള ഗെയിമിനെ കൂടുതല്‍ പരിഷ്കരിക്കാനാണ് ലക്ഷ്യമിട്ടത്. അത് ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണ് ഈ അഡ്വാന്‍സ് ബുക്കിംഗ്.
പുതിയ വേര്‍ഷന്‍ പ്രകാരം ഒന്നിലധികം പേരുമായി കളിക്കാനുള്ള സാഹചര്യമാണ് ഒരുക്കിയത്. ഓരോരുത്തരും ആഗ്രഹിക്കുന്ന രീതിയില്‍ പരിധിയില്ലാത്ത സാധ്യതകളാണ് ഇത് വഴി ലഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ടോക്കിംഗ് ടോം, ടോക്കിംഗ് ആഞ്ചെല, ടോക്കിഗ് ഹാങ്ക്, ടോക്കിംഗ് ബെന്‍, ടോക്കിംഗ് ജിഞ്ചര്‍, ഫ്രാഞ്ചൈസിയിലേക്ക് പുതിയതായി കൂട്ടിച്ചേര്‍ത്ത ടോക്കിംഗ് ബെക്ക കൂടി എത്തുന്നു.
ലോക്ക് ഡൗണിന് ശേഷമാകും പുതിയ അതിഥി എത്തുന്നത്. പൂത്തോട്ടമുണ്ടാക്കല്, ഒത്തു ചേരല്‍ , തുടങ്ങിയ രസകരമായ കളികളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ആകര്‍ഷകമായ ഇന്ററാക്ടീവ് ഓപ്ഷനുകളിലൂടെ കൂട്ടുകാര്‍ക്ക് മിഴിവുറ്റതും, മനോഹരമായി രൂപകല്‍പ്പന ചെയ്തതുമായ വിര്‍ച്വല്‍ ലോകത്തെ തങ്ങളുടെ ഇഷ്ടാനുസരണം മാറ്റുകയും ചെയ്യാനാകും. ഇതാദ്യമായി ഗെയിമില്‍ ഒരേസമയം ഒന്നിലധികം ക്യാരക്റ്റര്‍ സെലക്റ്റ് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്. ഇത് ഒരു പുതിയ അനുഭവമായിരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.