ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ്. രണ്ട് ഇന്ത്യന്‍ ജവാന്മാര്ക്കും ഒരു കേണലിനും വീരമൃത്യു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയിലാണ് ഇന്നലെ രാത്രി ചൈനീസ് ആക്രമണം ഉണ്ടായത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാണ് ചൈനയുടെ പ്രകോപന നടപടിയുണ്ടായതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.
പലപ്പോഴും നിയന്ത്രണ രേഖ മറികടന്ന് ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ ഭൂമിയില്‍ പ്രവേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈനിക ശേഷി വര്‍ദ്ധിപ്പിച്ചിരുന്നു.
അടുത്തിടെ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ അവരുടെ പുതിയ ഭൂരേഖ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നിലും ചൈനയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. .