ന്യൂയോര്‍ക്ക്: ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതി വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്)- ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. ഭര്‍ത്താവിന്റെ വെടിയേറ്റ് മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് പരിക്കേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു.നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് മീരയെ ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി സ്വദേശി അമല്‍ റെജി വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം. അമല്‍ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.