ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ട ചര്‍ച്ചകള്‍ നടന്നെന്നാണ് വിവരം.
ഖത്തര്‍ നേരത്തേ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികരെ മോചിപ്പിച്ച പശ്ചാത്തലത്തിലാണ് മോദി രാജ്യത്തെത്തിയത്. സംഭവത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഭരണാധികാരികളെ നന്ദി അറിയിച്ചു.