കൊച്ചി: പിറവം സ്വദേശി യുഎസില്‍ വെടിയേറ്റ് മരിച്ചു. കളമ്പൂര് ചാത്തംകുഴിയില് സി വി വിജയകുമാര്‍ (55) ആണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. മോഷണ ശ്രമത്തിനിടയിലാണ് ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം നടന്നത്.
ഒഹായോയിലെ കൊളംബസില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയാണ് വിജയകുമാര്‍. കടയില്‍ എത്തിയ ആള് പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. വെടിയേറ്റ വിജയകുമാറിനെ സംഭവസ്ഥലത്തെത്തിയ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
20 വര്‍ഷമായി വിജയകുമാര്‍ ഒഹായോയില്‍ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ജൂലൈയില്‍ വിജയകുമാര്‍ നാട്ടില്‍ വന്നിരുന്നു. റിട്ട. ക്യാപ്റ്റന്‍ സി വേലായുധന്റെയും ലീലയുടെയും മകനാണ് വിജയകുമാര്‍. മക്കള്‍: പ്രണവ്, പ്രവീണ്‍.