ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച വ്യക്തി മരിച്ചു. വൃക്ക സ്വീകരിച്ച് രണ്ട് മാസത്തിനുശേഷമാണ് മരണം.വൃക്കമാറ്റിവെക്കലാണ് മരണകാരണം എന്നതിന് സൂചനയില്ലെന്ന് യു.എസിലെ ബോസ്റ്റണിലുള്ള മാസ് ജനറൽ ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.മാസച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ മാർച്ചിലായിരുന്നു സ്ലേമാന്റെ വൃക്ക മാറ്റിവെച്ചത്. മാസച്യുസെറ്റ്സിലെ ബയോടെക് കമ്പനിയായ ഇജെനസിസാണ് ഇതിനുള്ള പന്നിവൃക്ക നൽകിയത്ശസ്ത്രക്രിയയ്ക്കു മുമ്പ് ഏഴ് വർഷം ഡയാലിസിസ് ചികിത്സയിലായിരുന്നു ഇദ്ദേഹം.
അതിനിടെ മറ്റൊരാളിൽനിന്നു വൃക്ക സ്വീകരിച്ചെങ്കിലും അതു തകരാറിലായിരുന്നു. ഇതിനെ തുടർന്നാണു പന്നിവൃക്ക സ്വീകരിച്ചത്. ടൈപ്പ് 2 പ്രമേഹവും രക്താതിസമ്മർദവും അനുഭവിച്ചിരുന്ന സ്ലേമാന്റെ വൃക്കകളിലൊന്ന് 2018-ൽ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ മസ്തിഷ്കമരണം സംഭവിച്ച ഒരാളിൽ പന്നിയുടെ വൃക്ക പിടിപ്പിച്ചു പരീക്ഷണം നടത്തിയിരുന്നു.