ന്യൂയോര്‍ക്ക്: ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) എട്ടാമത് അന്തര്‍ദേശീയ കണ്വന്ഷന് ഓഗസ്റ്റ് 8 മുതല്‍ 11 വരെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാര്‍സലോ ബവാരോ പാലസ് ‘ഓള് ഇന്‍ക്ലൂസീവ്’ ഫൈവ് സ്റ്റാര്‍ ഫാമിലി റിസോര്‍ട്ടില്‍ നടത്തുമെന്ന് പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അറിയിച്ചു. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും അതിവിപുലമായ രീതിയില്‍, ഇങ്ങനെയൊരു കണ്വന്ഷന് നടത്തുന്നത്.
കടലിനെ പ്രകൃതിദത്ത നീന്തല്‍ക്കുളമാക്കി മാറ്റുന്ന ഒരു പവിഴപ്പുറ്റിനാല്‍ സംരക്ഷിക്കപ്പെടുന്ന പുന്റാ കാനയിലെ ഏറ്റവും മികച്ച, പഞ്ചസാര മണലുള്ള കടല്‍ത്തീരത്താണ് സ്പാനിഷ് ഉടമസ്ഥതയിലുള്ള ഈ റിസോര്‍ട്ട്. ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്, മെക്സിക്കന്‍, ജാപ്പനീസ് തുടങ്ങിയ പതിനൊന്ന് മികച്ച റസ്റ്റോറന്റുകള്‍, കാസിനോ, ഷോപ്പിംഗ്, സ്പാ, ജിം, തിയേറ്റര്‍, ഫുട്ബോള്‍/വോളീബോള്‍ കോര്‍ട്ടുകള്‍, എല്ലാ മുറികളിലും ബാല്‍ക്കണി, ഹൈഡ്രോതെറാപ്പി, കടല്‍ കാഴ്ചകള്‍ (മുന്‍വശത്തോ ഭാഗികമായോ) ഡോള്‍ഫിന്‍ സഫാരി, സ്നോര്‍ക്കലിംഗ്, ബോട്ടിംഗ്, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് യാത്രകള്‍ ഇവയും കണ്‍വന്‍ഷനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുകക്രമീകരണങ്ങളിങ്ങനെ
രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും (ആറ് വയസ്സില്‍ താഴെയുള്ള) ഉള്‍പ്പടെയുള്ള ഒരു കുടുംബത്തിന് എല്ലാ ഭക്ഷണവും, താമസവും, പ്രോഗ്രാമുകളും, എയര്‍പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ടേഷനും അടക്കം ആയിരത്തി ഇരുന്നൂറ്റി നാല്‍പ്പത്തിയഞ്ചു ഡോളര്‍ ($1245) മാത്രമാണ് ചിലവു വരിക.
കൂടുതല്‍ ദിവസങ്ങള്‍ താമസിക്കേണ്ടവര്‍ക്ക് കണ്‍വെന്‍ഷനു മൂന്ന് ദിവസം വരെ മുന്‍പും പിന്‍പും അതേ നിരക്കില്‍ തന്നെ റൂമുകള്‍ ഫോമ ലഭ്യമാക്കും. കുറച്ചു കൂടുതല്‍ തുകക്ക് പൂര്‍ണമായും കടലിനെ അഭിമുഖീകരിക്കുന്ന 2 മുറികള്‍ അടങ്ങുന്ന പ്രീമിയം ഫാമിലി സ്യൂട്ടും ഫോമ ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ പകുതി സ്പോണ്‍സര്‍മാര്‍ക്കായി നീക്കി വച്ചിരിക്കുന്നു.
വിശദവിവരങ്ങള്‍ അടുത്ത് തന്നെ ഫോമ വെബ്സൈറ്റില്‍ ലഭ്യമാക്കും. കണ്വന്ഷന് രജിസ്ട്രേഷന് ജനുവരി അവസാന വാരത്തോടെ ആരംഭിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക