ടെല്‍അവീവ്: സമാധാനത്തിന് മദ്ധ്യസ്ഥത വഹിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏത് ശ്രമത്തെയും ഇസ്രായേല്‍ സ്വാഗതം ചെയ്യുമെന്ന് ഇസ്രായേല്‍.എന്നാല്‍ ഹമാസ് സമാധാനത്തിന് തയ്യാറാകില്ലെന്നും മുൻ ഇസ്രായേല്‍ മേജര്‍ ജനറല്‍ ആമോസ് യാഡ്ലിൻ.
‘ ഐഎസ് പോലെ ഹമാസും ഒരു ഭീകര സംഘടനയാണ്. അവര്‍ ഒരു ചര്‍ച്ചയ്ക്കും സമാധാനത്തിനും തയ്യാറാകില്ല. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായാണ് അവര്‍ കൊല്ലുന്നത്. മോദി മുൻകൈ എടുത്താല്‍ ഞങ്ങള്‍ സാമാധാനത്തിന് തയ്യാറാകും. മോദിക്ക് വേണ്ടിയാണ് അത്. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്.
ഒരേ സമയം സ്വാതന്ത്ര്യം നേടിയ രണ്ട് രാഷ്ട്രങ്ങളാണ് രണ്ടും. സമാനമായ പാരമ്ബര്യമാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളത്. അതിര്‍ത്തിയില്‍ ശത്രുക്കളുള്ള രാഷ്ട്രങ്ങളാണ് രണ്ടും. ഇന്ത്യയ്ക്ക് പാകിസ്താനും ചൈനയുമാണുള്ളത്. ഇസ്രായേലിന് ഗാസ, ഹിസ്ബുള്ള, ഇറാൻ, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഭീകരരാണുള്ളത്.’ – ആമോസ് യാഡ്ലിൻ പറഞ്ഞു.
അതേസമയം, കാലങ്ങളായി തുടരുന്ന ഹമാസ് ഭീകരവാദത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ലോക രാജ്യങ്ങള്‍ ഇസ്രായേലിന് പിന്തുണയുമായി രംഗത്ത് വന്നു. ഇതിന് പിന്നാലെ പാലസ്തീന് നല്കുന്ന സാമ്ബത്തിക സഹായം താമസം വിന അവസാനിപ്പിച്ചതായി യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. ഇത് പാലസ്തീന് വലിയ തിരിച്ചടിയായി മാറും.