ലോക കോടീശ്വരൻമാരിൽ മുകേഷ് അംബാനി എട്ടാം സ്ഥാനത്തെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് കുതിച്ചതോടെയാണ് മുകേഷ് അംബാനിയുടെ സ്ഥാനമാറ്റം. മുകേഷ് അംബാനിയുടെ മൊത്തം ആസ്തി 68.3 ബില്യണ്‍ ഡോളറാണ്. സ്വത്ത് വര്‍ധിച്ചതോടെ കോടീശ്വരന്മാരുടെ ആദ്യ പത്തില്‍പ്പെടുന്ന ഒരൊറ്റ ഏഷ്യക്കാരനാണ് അംബാനി.