കോട്ടയം: പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദര പുത്രന് ഇനി ഓസ്ട്രേലിയയിലെ മന്ത്രി കോട്ടയം മൂന്നിലവ് പുന്നത്താനിയില്‍ ജിന്സണ് ആന്റോ ചാള്‍സാണ് നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ ഭിന്നശേഷി, കലാ, സാംസ്കാരിക വകുപ്പു മന്ത്രിയായി ചുമതലയേറ്റത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരന് ഓസ്ട്രേലിയന്‍ പ്രാദേശിക സര്‍ക്കാരില്‍ മന്ത്രിയാകുന്നത്.
ലിബറല്‍ പാര്‍ട്ടി പ്രതിനിധിയായാണ് ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ സാന്ഡേഴ്സണ് മണ്ഡലത്തില്‍നിന്നാണ് ജിന്സണ് വിജയിച്ചത്. 2011-ല്‍ ഓസ്ട്രേലിയയിലെത്തിയ ജിന്സണ് നിലവില്‍ നോര്‍ത്തേണ്‍ ടെറിട്ടറി സര്‍ക്കാരിന്റെ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്ത് ഡയറക്ടറും ചാള്‍സ് ഡാര്വിന് സര്‍വകലാശാലയിലെ ലക്ചററുമാണ്. ഡാര്വിന് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയാണ്.
കുടുംബം
ഡാര്‍വിനിലെ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തില്‍ ക്ലിനിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന ചാലക്കുടി സ്വദേശിനി അനുപ്രിയയാണ് ഭാര്യ. എയ്മി കേയ്റ്റ്ലിന് ജിന്സണ്, അന്നാ ഇസബെല്‍ ജിന്സണ് എന്നിവര്‍ മക്കളാണ്. പുന്നത്താനിയില്‍ ചാള്‍സ് ആന്റണിയുടെയും ഡെയ്സി ചാള്‍സിന്റെയും മകനാണ് ജിന്സണ് ആന്റോ ചാള്‍സ്.