കറാച്ചി : പാകിസ്ഥാനിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ‘അജ്ഞാതരായ തോക്കുധാരികൾ’ കൊലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യ. “ക്രിമിനൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നീതി ലഭിക്കാൻ ആഗ്രഹിക്കുന്നവർ, ഇന്ത്യയിൽ വന്ന് നമ്മുടെ നിയമവ്യവസ്ഥയെ നേരിടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ പാകിസ്ഥാനിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ല.”- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 2015-ൽ ജമ്മു കശ്മീരിലെ ഉധംപൂരിൽ ബിഎസ്എഫ് (അതിർത്തി സുരക്ഷാ സേന) വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരൻ, ഹൻസല അദ്നാൻ അടുത്തിടെ പാക്കിസ്ഥാനിലെ കറാച്ചിയിൽ അജ്ഞാതരായ തോക്കുധാരികളാൽ കൊല്ലപ്പെട്ടിരുന്നു. ഡിസംബർ രണ്ടിനും മൂന്നിനും ഇടയ്ക്കുള്ള ഒരു രാത്രിയിലാണ് ഹൻസ്ല അദ്നാന് വീടിന് പുറത്ത് നിന്ന് വെടിയേറ്റത്.
പാക്കിസ്ഥാനിൽ അജ്ഞാതരായ തോക്കുധാരികൾ ഭീകരനെ വധിച്ച സംഭവം: പ്രതികരിച്ച് ഇന്ത്യ
by രാഷ്ട്രദീപം
by രാഷ്ട്രദീപം