ഇസ്രയേല്‍ : രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. രാത്രിയില്‍ ഹമാസിന്റെ താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ തുടങ്ങിയ ശക്തമായ ആക്രമണം തുടരുകയാണ്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 300 പേര് കൊല്ലപ്പെട്ടു.
രണ്ടായിരത്തോളം പേര്‍ക്കു പരുക്കേറ്റു. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ മുന്നൂറു പേര് കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം. 1600 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഗാസയില്‍ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കിയ ഇസ്രയേല്‍ ജനങ്ങളോട് വീടുകളൊഴിയാനും ആവശ്യപ്പെട്ടു.