കാബൂള്‍: അഫ്ഗാനിസ്താനെ തകര്‍ത്തെറിഞ്ഞ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.
ഞായറാഴ്ച അര്‍ധരാത്രിയാണ് പടിഞ്ഞാറൻ അഫ്ഗാനിസ്താനില്‍ റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഹെറാത്ത് നഗരത്തില്‍ നിന്ന് 40 കി.മി അകലെയാണ് പ്രഭവകേന്ദ്രം.
പിന്നാലെ എട്ട് തുടര്‍ ചലനങ്ങളുമുണ്ടായി. ഭൂചലനത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഹെറാത്ത് പ്രവിശ്യയിലെ ഏതാണ്ട് 600 വീടുകള്‍ തകര്‍ന്നതായാണ് കണക്കാക്കുന്നത്. 4200ഓളം ആളുകള്‍ ഭവനരഹിതരായി. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഹെറാത്തില്‍ ഏതാണ്ട് 19 ലക്ഷം ആളുകളാണ് താമസിക്കുന്നത്.
അഫ്ഗാനില്‍ ഭൂചലനങ്ങള്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍, റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തെ തുടര്‍ന്ന് 1000ത്തിലധികം ആളുകള്‍ മരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു.