ഇസ്താംബൂള്‍: തുര്‍ക്കി, സിറിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 75000 കടന്നതായി റിപ്പോര്‍ട്ട്. ഭൂചലനത്തില്‍ ഇതുവരെ 75800 പേര് മരിച്ചതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പമാണ് തുര്‍ക്കിയില്‍ സംഭവിച്ചിരിക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് സഹായം തേടിയുള്ള നിലവിളികള്‍ ഉയരുന്നതും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ സങ്കടങ്ങളും ഒക്കെയായി പൊള്ളുന്ന കാഴ്ചയാണ് ദുരന്ത ഭൂമിയില്‍ കാണാനാകുക.
എന്നാല്‍ കനത്ത മഞ്ഞും മഴയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. റോഡും വൈദ്യുതി ബന്ധങ്ങള്‍ തകര്‍ന്നതുമാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന തടസമാകുന്നത്. ഇതിനെ മറികടന്നാണ് രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമവും തുടരുന്നു.
കെട്ടിടങ്ങള്‍ക്ക് അകത്ത് കുടുങ്ങിയവര്‍ സഹായത്തിനായി ശബ്ദ സന്ദേശങ്ങളും മറ്റും അയയ്ക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടേയും സാഹായം അഭ്യാര്‍ത്ഥനയെത്തുന്നുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും പല ഇടങ്ങളിലും എത്താന്‍ സാധിച്ചിട്ടില്ല.
8000ലധികം പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി തുര്‍ക്കി വ്യക്തമാക്കി. വീടും താമസസ്ഥലവും നഷ്ടമായവരുടെ പുനരധിവാസവും പരിക്കേറ്റവരുടെ ചികിത്സയും പ്രതിസന്ധി കൂട്ടുന്നു. 50000 ടെന്റുകളും ഒരു ലക്ഷം കിടക്കകളും ദുരന്ത മേഖലയില്‍ ഒരുക്കിയതായി തുര്‍ക്കി അറിയിച്ചു. തുടര്‍ പ്രകമ്പന സാധ്യതയുള്ള മേഖലകള്‍ കണ്ടെത്താന്‍ മറ്റ് രാജ്യങ്ങളുടെ അടക്കം സാറ്റ്ലൈറ്റ് നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ കൈമാറുമെന്ന് യൂറോപ്യന്‍ യൂണിയന് അറിയിച്ചു.