ഢാക്ക: അണ്ടര്‍-19 ഏഷ്യാകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്മാര്. ഫൈനലില്‍ ശ്രീലങ്കയെ 144 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 38.4 ഓവറില്‍ 160 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷ് ത്യാഗിയാണ് ശ്രീലങ്കയെ തകര്‍ത്തത്. സിദ്ദാര്‍ത്ഥ് ദേശായ് രണ്ട് വിക്കറ്റും മോഹിത് ജംഗ്ര ഒരു വിക്കറ്റും വീഴ്ത്തി. ശ്രീലങ്കയുടെ ആറ് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍മാരായ യശ്വസി ജയ്സ്വാള്‍ (85), അനുജ് റാവത്ത (57) ക്യാപ്റ്റന്‍ സിമ്രന് സിംഗ് (65)എന്നിവരുടെ കരുത്തിലാണ് ആയൂഷ് ബദേനി (52) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 43 പന്തില്‍ 31 റണ്‍സുമായി പുറത്തായി. സെമിയില്‍ ആതിഥേയരായ ബംഗ്ലദേശിനെ രണ്ട് റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്.