മുല്ല മുഹമ്മദ് ഹസന് അഖുന്ദ് പുതിയ അഫ്ഗാന് ഭരണത്തലവനാകുമെന്ന് സൂചന. താലിബാന്റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ശൂരയുടെ അധ്യക്ഷനാണ് ഹസന് അഖുന്ദ്. പഴയ തലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു.
താലിബാന് നേതൃത്വത്തിലുയര്‍ന്ന ഭിന്നതകളെ തുടര്‍ന്നാണ് രണ്ടാം നിര നേതാവായ ഹസന് അഖുന്ദിന് നറുക്കുവീണതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദയാണ് ഹസന് അഖുന്ദിന്റെ പേര് നിര്‍ദേശിച്ചത്.