അമേരിക്കയ്ക്കും ഇറ്റലിക്കും പുറമേ ബ്രിട്ടനിലും കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. യുകെയില്‍ മരിച്ചവരുടെ എണ്ണം 32,000കടന്നു. ഇതോടെ യൂറോപ്പില്‍ കോവിഡ് മൂലം ഏറ്റവും കൂടുതല്‍ മരണം ബ്രിട്ടനിലായി. രാജ്യത്തെ ബാധിച്ച വലിയ ദുരന്തമാണ് ഇതെന്ന് ബ്രിട്ടണ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇപ്രകാരമാണ് സ്പെയിന്- 2,50,561, ഇറ്റലി- 2,13,013, ബ്രിട്ടന്- 1,94,990, ഫ്രാന്‍സ്- 1,70,551, ജര്‍മനി- 1,67,007, റഷ്യ- 1,55,370, തുര്‍ക്കി- 1,29,491, ബ്രസീല്‍- 1,15,455, ഇറാന്- 99,970.
മേല്പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സ്പെയിന്- 25,613, ഇറ്റലി- 29,315, ഫ്രാന്‍സ്- 25,531, ജര്‍മനി- 6,993, തുര്‍ക്കി- 3,520, ഇറാന്- 6,340, റഷ്യ- 1,451, ബ്രസീല്‍- 7,938 എന്നിങ്ങനെയാണ്.