ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടി 370 സീറ്റുകളുമായി ഏറെ മുന്നിലാണ്. കണ്‍സര്‍വേറ്റീവുകള്‍ക്ക് 90 സീറ്റുകള്‍ നേടാന്‍ മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ലേബര്‍പാര്‍ട്ടി നേതാവ് കെയ്ര് സ്റ്റാമര്‍ ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. ഇതോടെ ഇന്ത്യന്‍ വംശജന് ഋഷി സുനക്കിന് പടിയിറക്കം. ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, ജേക്കബ് റീസ്സ് ബോഗ്, പെന്നി മോര്‍ഡൗണ്ട് എന്നീ വമ്പന്മാര്ക്കും തോല്‍വി നേരിടേണ്ടിവന്നു. വെയ്ല്‍സില്‍ ഒരു സീറ്റുകള്‍ പോലും കിട്ടിയില്ല.
‘നമ്മള് അത് നേടി, മാറ്റങ്ങള്‍ ഇപ്പോള്‍ മുതല്‍’ എന്നായിരുന്നു കെയ്ര് സ്റ്റാമറിന്റെ പ്രതികരണം. എക്സിറ്റ് പോളുകളുടെ പ്രവചനം പോലെ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത് ലേബര്‍പാര്‍ട്ടി 410 സീറ്റുകളും കണ്‍സര്‍വേറ്റീവുകള്‍ 144 സീറ്റുകളും നേടുമെന്നായിരുന്നു നേരത്തേ എക്സിറ്റ്പോളില്‍ പുറത്തുവന്ന വിവരം. കേവലഭൂരിപക്ഷത്തിനും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും വേണ്ടത് 326 സീറ്റുകളാണ്. കണ്‍സര്‍വേറ്റീവുകള്‍ക്ക് വന്‍ തിരിച്ചടിയാണ്. പരാജയം ഏറ്റെടുത്ത് പ്രധാനമന്ത്രി ഋഷി സുനക് രംഗത്ത് വന്നിട്ടുണ്ട്. ലേബര്‍പാര്‍ട്ടി 372, കണ്‍സര്‍വേറ്റീവുകള്‍ 90, ലിബറല്‍ ഡെമോക്രാറ്റുകള്‍ 52, എസ്എന്‍പി ആറ്, എസ് എഫ് ആറ്, മറ്റുള്ളവര്‍ 22 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.