തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് പ്രസിഡന്റ് ഡോണ്ഡ് ട്രംപ് ഇന്ന് വൈറ്റ് ഹൗസിലാണ് ചെലവലിക്കുന്നത്. 250 അതിഥികള്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് വാച്ച് പാര്‍ട്ടി നടത്തുകയാണ് ട്രംപ്. അതേസമയം, ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ഡെലവേറിലാണ് ഉള്ളത്. അദ്ദേഹം അവിടെ ജയിച്ചു.
നിര്‍ണായക സംസ്ഥാനങ്ങളില്‍ കടുത്ത മല്‍സരം, ഫ്ലോറിഡയില്‍ ട്രംപിന് നേരിയ ലീഡ്. ജോര്‍ജിയയിലും നോര്‍ത്ത് കാരൊളൈനയിലും കടുത്ത മല്‍സരമാണ്. ഒഹായോയിലും നോര്‍ത്ത് കാരൊളൈനയിലും പെന്‍സില്‍ വേനിയയിലും ബൈഡനാണ് മുന്നില്‍. സെനറ്റിലേക്കുള്ള മല്‍സരത്തില്‍ ഡെമോക്രാറ്റുകള്‍ മുന്നിലാണ്.