കൊല്‍ക്കത്ത: വിന്‍ഡീസിനെതിരെയുള്ള ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ ജയത്തോടെ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ വിക്കറ്രുകള്‍ നഷ്ടപ്പെടുത്തി പതറിയെങ്കിലും 17.5 ഓവറില്‍ 5 വിക്കറ്ര് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ദിനേഷ് കാര്‍ത്തിക്കിന്റെ അവസരോചിതമായ ഇന്നിംഗ്സാണ് ഇന്ത്യക്ക് തുണയായത്.
നേരത്തെ ടോസ് ജയിച്ച ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ട വിന്‍ഡീസ് ഒരു ഘട്ടത്തില്‍ 63 റണ്‍സിന് 7 വിക്കറ്ര് എന്ന നിലയിലായിരുന്നു. തുടര്‍ന്ന് ഫാബിയന്‍ അല്ലനും-27(20)? കീമോ പോളും-15(13)? നടത്തിയ ചെറുത്തു നില്‍പ്പാണ് വിന്‍ഡീസിനെ 100 കടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. 16 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും ശിഖര്‍ ധവാനെയും നഷ്ടപ്പെട്ട ഇന്ത്യ ഒരു ഘട്ടത്തില്‍ 45 റണ്‍സിന് 4 വിക്കറ്റ് നഷ്ടപ്പെട്ട് പരുങ്ങലിലായി. തുടര്‍ന്ന് മനീഷ് പാണ്ഡെയും(24) ദിനേഷ് കാര്‍ത്തിക്കും(31) നടത്തി രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ ലക്ഷ്യത്തോടടുപ്പിച്ചു. സ്കോര്‍ 85 നില്‍ക്കെ മനീഷ് പാണ്ഡെ പുറത്തായെങ്കിലും പിന്നീട് അധികം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ ഇന്ത്യ ജയിച്ചു കയറുകയായിരുന്നു.