ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിയുതിര്‍ത്തത് പത്തൊന്പതുകാരന്. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ സ്വദേശിയായ രാം ഭഗത് ഗോപാല്‍ ശര്‍മയാണ് വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്തത്. രാം ഭഗതിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
വെടിവയ്പില്‍ വിദ്യാര്‍ഥിക്കു പരിക്കേറ്റിരുന്നു. ഇയാളെ എയിംസ് ആശുപത്രിയിലെ ട്രോമ സെന്ററില്‍ ചികിത്സയിലാണ്. പോലീസ് നോക്കിനില്‍ക്കെയാണ് അക്രമി വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
സംഭവത്തിന്റെ വീഡിയോ എഎന്‍ഐ അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ടിട്ടുണ്ട്. ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം (യെ ലോ ആസാദി) എന്ന് രാം ഗോപാല്‍ വിളിച്ചു പറയുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്.