ഇക്വഡോര്‍: ഫുട്ബോള്‍ മത്സരത്തിനിടെ ക്യാമറയുള്ളത് ഓര്‍ക്കാതെ കാമുകിയെ ചുംബിച്ചു. വീഡിയോ കണ്ട ഭാര്യ പിണങ്ങിപ്പോയി. ഇക്വഡോറുകാരനായ ഒരു ഫുട്ബോള്‍ ആരാധകന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യമാണ്. ഇക്വഡോറിലെ ഒരു ഫുട്ബോള്‍ ലീഗിനിടെ കാമുകിയെ ചുംബിച്ച ഡെയ്വി ആന്ദ്രെയ്വിനാണ് ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചത്.
ബാഴ്സലോണ എസ്.സിയും (ഇക്വഡോറിലെ ക്ലബ്ബ്) ഡല്‍ഫിനും തമ്മിലുള്ള മത്സരം കാണാനെത്തിയതായിരുന്നു ഡെയ്വിയും കാമുകിയും. ഇതിനിടയില്‍ ഡെയ്വി കാമുകിയെ ചുംബിച്ചു. ഇത് ക്യാമറയില്‍ പതിഞ്ഞുവെന്ന് അറിഞ്ഞതോടെ ഡെയ്വി കാമുകിയുടെ തോളില്‍ നിന്ന് കൈയെടുത്ത് ഒന്നുമറിയാത്ത പോലെ ഇരുന്നു. ഇതോടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത് ഡെയ്വിയുടെ ഭാര്യയുടെ അടുത്തുമെത്തി.
ഇതോടെ ഭാര്യ ഡെയ്വിയെ ഉപേക്ഷിച്ച് പിണങ്ങിപ്പോകുകയായിരുന്നു. പിന്നാലെ ഭാര്യയെ താന്‍ വഞ്ചിച്ചുവെന്ന് പറഞ്ഞ് ഡെയ്വി ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിട്ടു. മാപ്പ് അപേക്ഷിച്ചായിരുന്നു ഈ പോസ്റ്റ്. ഇതിനൊപ്പം ഭാര്യയോടൊപ്പമുള്ള ഒരു ചിത്രവുമുണ്ടായിരുന്നു. ഭാര്യ ഇല്ലാതെ ജീവിക്കാനാവില്ലെന്നും ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നുവെന്നും ഡെയ്വി പോസ്റ്റില്‍ പറയുന്നു. ഭാര്യയോട് മാപ്പ് ചോദിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
When you kiss your girlfriend, then realise you’re on tv and your wife could be watching ????
pic.twitter.com/ifkvJGuwen— Football Mumble (@football_mumble) January 19, 2020