ബദാവുന്‍: അണികളോട് കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വെട്ടില്‍ വീണിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സംഘ്മിത്ര മൗര്യ. ഉത്തര്‍പ്രദേശ് മന്ത്രിയായ സ്വാമിപ്രസാദ് മൗര്യയുടെ മകളായ സംഘ്മിത്ര കള്ളവോട്ടിന് ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴിയാണ് പുറത്തുവന്നത്.
വോട്ട് ചെയ്യാനെത്താത്തവരുടെ പേരില്‍ കള്ളവോട്ട് ചെയ്യണമെന്നാണ് സംഘ്മിത്ര അണികള്‍ക്ക് നിര്‍ദേശം നല്‍കിയത്. “ആരെങ്കിലും എത്തിയില്ലെന്നോര്ത്ത് ഒരു വോട്ട് പോലും പാഴാവരുത്. കള്ളവോട്ട് ചെയ്യുന്നതൊന്നും അപൂര്‍വ്വമല്ലല്ലോ. നിങ്ങളുടെ അവസരം നിങ്ങള്‍ വിനിയോഗിക്കുക തന്നെ വേണം. വോട്ട് ചെയ്യാനെത്താത്തവരുണ്ടെങ്കില് അങ്ങനെയുള്ളവരെ തേടിപ്പിടിച്ച് കൊണ്ടുവരണം. അവരെ കണ്ടെത്താനായില്ലെങ്കില്‍ ആരും തിരിച്ചറിയാത്ത രീതിയില്‍ നിങ്ങളെന്തെങ്കിലും ചെയ്യണം.” പ്രചാരണയോഗത്തിലാണ് സംഘ്മിത്രയുടെ നിര്‍ദേശം.
A video of BJP candidate from Badaun has gone viral. Sanghmitra Maurya asks people to do fake voting of they get an opportunity
video courtesy – @priyangiaTOI pic.twitter.com/YebDQZXTn1
— Arvind Chauhan (@arvindcTOI) April 20, 2019