ചെന്നൈ: ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ച എസ്ഐയെ പരസ്യമായി ശകാരിച്ച് അസിസ്റ്റന്റ് കമ്മീഷണർ. വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ച് വരുകയായിരുന്ന എസ്ഐയെ കമ്മീഷണർ പിടികൂടുകയും ശകാരിക്കുകയും ചെയ്തത്. ചെന്നൈ കാമരാജ് ശാലൈയിലാണ് സംഭവം.
ഇൻസ്പെക്ടറെ തടഞ്ഞു നിർത്തി അസിസ്റ്റന്റ് കമ്മീഷ്ണർ പരസ്യമായി ശകാരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ഹെൽമറ്റില്ലാതെ യൂണിഫോം ധരിച്ച് വാഹനമോടിച്ചെത്തിയ ഇൻസ്പെക്ടറോട് കടുത്തഭാഷയിലാണ് കമ്മീഷണർ പ്രതികരിക്കുന്നത്. താനൊക്കെ സബ് ഇൻസ്പെക്ടറാണോ? അറിയില്ലെങ്കിൽ പണി കളഞ്ഞിട്ട് പോകാൻ പറയുന്നതൊക്കെ വീഡിയോയിൽ വ്യക്തമായി കേൾക്കാമായിരുന്നു.