ഡെറാഡൂണ്‍: രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാരുടെ അമ്മമാരുടെ കാല്‍തൊട്ട് വന്ദിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്. ഡെറാഡൂണിലെ ഹതീബര്‍ക്കലയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങിലാണ് മന്ത്രി അമ്മമാരുടെ കാല്‍തൊട്ട് വണങ്ങിയത്. അമ്മമാരുടെ കാല് തൊടുന്ന മന്ത്രിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
#WATCH Defence Minister Nirmala Sitharaman felicitates and touches feet of mothers of martyrs during Shaurya Samman Samaroh in Dehradun earlier today. #Uttarakhand pic.twitter.com/JbT98o9NDC
— ANI (@ANI) March 4, 2019
വീരമൃത്യുവരിച്ച ജവാന്മാരുടെ ഓരോ അമ്മമാരും വേദിയിലേക്ക് വരുമ്പോള്‍
അവരെ ഷാള്‍ പുതപ്പിച്ചും ബൊക്ക നല്‍കിയും ആദരിച്ച ശേഷം, മന്ത്രി അവരുടെ കാല് തൊട്ടു വന്ദിക്കുന്നത് വീഡിയോയില്‍ കാണാം. മുസൂരി ബിജെപി എംഎല്‍എയായ ഗണേഷ് ജോഷിയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.