താങ്ങാനാവുന്ന വിലയിലുള്ള പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ച് ഓപ്പോ ( Oppo). ഓപ്പോ എ 11 എസ് ( Oppo A11s)ആണ് കമ്പനി അവതരിപ്പിച്ചത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും പഞ്ച്-ഹോള്‍ ഡിസ്പ്ലേ ഡിസൈനും സഹിതമാണ് ഓപ്പോ എ-സീരീസിന്റെ ഈ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. Oppo A11s ലും 90Hz ഡിസ്പ്ലേ നല്‍കിയിട്ടുണ്ട്.
ഈ സ്മാര്‍ട്ട്ഫോണിന് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 460 പ്രൊസസറാണുള്ളത്. രണ്ട് നിറങ്ങളിലും കോണ്‍ഫിഗറേഷനുകളിലും 128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. Oppo A11s കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ Oppo A11 ന്റെ നവീകരിച്ച പതിപ്പാണ്.
Oppo A11s-ന്റെ വില CNY 999 (ഏകദേശം 11,800 രൂപ) ആണ്. അടിസ്ഥാന വേരിയന്റ് ആയ 4GB റാമും 128GB സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. ഇതിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് CNY 1,199 (ഏകദേശം 14,100 രൂപ) ആണ് വില. ചൈനയിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രീം വൈറ്റ്, മെറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
ഡ്യുവല്‍ നാനോ സിമ്മില്‍ പ്രവര്‍ത്തിക്കുന്ന Oppo A11s-ല്‍ Android 10 അടിസ്ഥാനമാക്കിയുള്ള ColorOS 7.2 നല്കിയിരിക്കുന്നു. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് HD ഡിസ്പ്ലേയാണ് ഇതിനുള്ളത്. അഡ്രിനോ 610 ജിപിയുവും 8 ജിബി വരെ റാമും ഉള്ള ഈ സ്മാര്‍ട്ട്ഫോണില്‍ ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 460 പ്രോസസര്‍ ഉപയോഗിച്ചിരിക്കുന്നു.
ഫോട്ടോഗ്രാഫിയെക്കുറിച്ച് പറയുകയാണെങ്കില്‍, Oppo A11s-ന്റെ പിന്‍ഭാഗത്ത് ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രൈമറി ക്യാമറ 13 മെഗാപിക്സലാണ്. 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടറും ഇതോടൊപ്പമുണ്ട്. Oppo A11s-ല്‍ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 മെഗാപിക്സല്‍ മുന്‍ ക്യാമറയുണ്ട്.
128ജിബി ഇന്റേണല്‍ മെമ്മറിയാണ് പുതിയ Oppo A11s-ല്‍ നല്‍കിയിരിക്കുന്നത്. 18W ചാര്‍ജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിനുള്ളത്. കണക്റ്റിവിറ്റിക്കായി, 4G പിന്തുണ ഇതില്‍ നല്കിയിരിക്കുന്നു.