കുടുംബത്തിലെ ഓരോ ആളുകള്‍ക്കും പ്രീപെയ്ഡ് റീചാര്‍ജ് ചെയ്യാനോ പോസ്റ്റ്പെയ്ഡ് ബില്‍ അടയ്ക്കാനോ ആയി മൊത്തം എത്ര രൂപ ചിലവഴിക്കുന്നുണ്ടാകും?, ഇതിലും കുറഞ്ഞ നിരക്കില്‍ കുടുംബത്തിലെ എല്ലാവര്ക്കും ഒരൊറ്റ ബില്‍ എന്ന ആശയമാണ് വോഡാഫോണ്‍ ഐഡിയയുടെ (Vodafone Idea) ഫാമിലി പ്ലാനുകള്‍ക്ക് പിന്നിലുള്ളത്. പോസ്റ്റ്പെയ്ഡ് വിഭാഗത്തിലാണ് വിഐ ഫാമിലി പ്ലാനുകള്‍ നല്‍കുന്നത്. ഈ പ്ലാനുകളിലൂടെ വീട്ടിലെ ഒന്നിലധികം ആളുകള്‍ക്ക് ഒരേ ബില്ലിലൂടെ വ്യത്യസ്ത സിം കാര്‍ഡുകളില്‍ കോളിങ്, ഡാറ്റ ആനുകൂല്യങ്ങള്‍ ലഭിക്കും.
699 രൂപ മുതല്‍ 1149 രൂപ വരെ വിലയുള്ള ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ വോഡാഫോണ്‍ ഐഡിയ നല്‍കുന്നുണ്ട്. ഈ പ്ലാനുകള്‍ വിശദമായി നോക്കാം.
699 രൂപയുടെ പ്ലാന്‍:
വോഡഫോണ്‍ ഐഡിയ നിലവില്‍ മൂന്ന് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് നല്‍കുന്നത്. ഇതില്‍ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 699 രൂപയുടേത്. രണ്ട് പേര്‍ക്ക് വേണ്ടിയുള്ള പ്ലാനാണ് ഇത്. പ്ലാന്‍ രണ്ട് കണക്ഷനുകള്‍ നല്കുന്നു. പ്രൈമറി മെമ്പറിന് അണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങള്‍ ലഭിക്കും. 40 ജിബി ഡാറ്റയും ഈ പ്ലാന്‍ നല്കുന്നു. ഒരു മാസത്തേക്ക് 3000 എസ്എംഎസുകളും 200 ജിബി ഡാറ്റ റോള്‍ഓവറും പ്രൈമറി നമ്പരില്‍ ലഭിക്കും. സെക്കന്‍ഡറി കണക്ഷന് അണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 40 ജിബി ഡാറ്റയുമാണ് ലഭിക്കുന്നത്. ഒരു മാസം 3000 എസ്എംഎസുകളും 200 ജിബി ഡാറ്റ റോള്‍ഓവറും പ്ലാന്‍ നല്കുന്നു.
999 രൂപയുടെ പ്ലാന്‍:
നാല് കണക്ഷനുകള്‍ ആവശ്യമുള്ള ആളുകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ 999 രൂപയ്ക്ക് നാല് കണക്ഷനുകള്‍ ലഭിക്കും. അതായത് നാല് നമ്പരുകള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. 999 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളുമായിട്ടാണ് ഈ പ്ലാന്‍ വരുന്നത്. 140 ജിബി ഡാറ്റ ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. ഒരു മാസം 3000 എസ്എംഎസുകളും ഈ പ്ലാന്‍ നല്‍കുന്നുണ്ട്. 200 ജിബി ഡാറ്റ റോള്‍ഓവര്‍ ആനുകൂല്യമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. സെക്കന്ററി മെമ്പര്‍മാര്‍ക്ക് അണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 40 ജിബി ഡാറ്റയും ഒരു മാസത്തേക്ക് 3000 എസ്എംഎസുകളും 200 ജിബി ഡാറ്റ റോള്‍ഓവറും ലഭിക്കും.
1149 രൂപ പ്ലാന്‍:
ഒരൊറ്റ ബില്ലില്‍ അഞ്ച് കണക്ഷനുകള്‍ ഉപയോഗിക്കേണ്ടവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 1149 രൂപയുടേത്. ഈ പോസ്റ്റ്പെയ്ഡ് പ്ലാന്‍ അഞ്ച് കണക്ഷനുകള്‍ക്കും മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. പ്രൈമറി കണക്ഷന് അണ്‍ലിമിറ്റഡ് കോളുകള്‍, 140 ജിബി ഡാറ്റ ആനുകൂല്യങ്ങള്‍, ഒരു മാസത്തേക്ക് 3000 എസ്എംഎസുകള്‍, 200 ജിബി ഡാറ്റ റോള്‍ഓവര്‍ എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കും. സെക്കന്ററി മെമ്പര്‍മാര്‍ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, 40 ജിബി ഡാറ്റ ആനുകൂല്യങ്ങളും ഈ പ്ലാന്‍ നല്‍കുന്നുണ്ട്. ഒരു മാസത്തേക്ക് 3000 എസ്എംഎസുകളും 200 ജിബി ഡാറ്റ റോള്‍ഓവറും ഈ പ്ലാന്‍ നല്‍കുന്നുണ്ട്.