തിരുവനന്തപുരം: ആഘോഷ സീസണ് തുടങ്ങുന്നതിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ അവരുടെ സെല്ലര്‍ രജിസ്ട്രേഷനും അക്കൗണ്ട് മാനേജ്മെന്റ് സേവനങ്ങളും മലയാളത്തില്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഈ ലോഞ്ചിലൂടെ നിലവിലുള്ള ആയിരക്കണക്കിന് ആമസോണ്‍ സെല്ലമാര്‍ക്കും ടിയര്‍-2- വിലും അതിന് താഴെയുമുള്ള മാര്‍ക്കറ്റുകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പുതിയ സെല്ലമാര്‍ക്കും അവരുടെ ഇഷ്ടാനുസരണമുള്ള ഭാഷയില്‍ Amazon.in മാര്‍ക്കറ്റ് പ്ലേസില്‍ അവരുടെ ബിസിനസ്സ് നടത്താന്‍ സാധിക്കും.