ഫോര്‍വേഡ് ചെയ്യുന്ന വിഡിയോകളുടെ ശബ്ദം മ്യൂട്ട് ചെയ്യാനുള്ള സേവനവുമായി മെസേജിങ് ആപ്പായ വാട്സപ്പ്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനവുമായി വാട്സപ്പ് ഒരുങ്ങുന്നത്. ബീറ്റ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉടന്‍ ലഭിച്ചു തുടങ്ങുമെന്നാണ് സൂചന. സ്റ്റാറ്റസ് അപ്ഡേറ്റായി വിഡിയോ പങ്കുവെക്കുമ്പോഴും ഈ സേവനം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആര്‍ക്കൈവ് മെസേജസ് സേവനം റീഡ് ലേറ്റര്‍ എന്ന പേരില്‍ പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ആര്‍ക്കൈവ് ചെയ്ത ചാറ്റുകളില്‍ പുതിയ മെസേജുകള്‍ വരുമ്പോഴും നോട്ടിഫിക്കേഷന്‍ വരില്ല എന്നതാണ് റീഡ് ലേറ്ററിന്റെ പ്രത്യേകത.
ഈ മാസം ആരംഭത്തില്‍ വാട്സപ്പ് യുപിഐക്ക് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഇതോടെ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് ആപ്പിലൂടെ യുപിഐ സേവനം ഉപയോഗിച്ച് പണം കൈമാറാന്‍ സാധിക്കും. രാജ്യത്തെ അഞ്ച് പ്രമുഖ ബാങ്കുകളുമായി വാട്സപ്പ് പാര്‍ട്ണര്‍ഷിപ്പിലെത്തിയിട്ടുണ്ട്. യുപിഐ വഴിയുള്ള പണക്കൈമാറ്റം 160 ബാങ്കുകള്‍ വഴി നടത്താനാവുമെന്ന് പത്രക്കുറിപ്പിലൂടെ സക്കര്‍ബര്‍ഗ് അറിയിച്ചു.