ഡോക്ടര്‍മാരുടെ കുറിപ്പടി വായിക്കാന്‍ ഇനി ആരും കഷ്ടപ്പെടേണ്ട. നിങ്ങളെ സഹായിക്കാന്‍ ഇതാ ഗൂഗിള്‍ വരുന്നു. ഡോക്ടര്‍മാരുടെ കുറിപ്പടി വായിച്ച് മരുന്നുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനിരിക്കുകയാണ് ഗൂഗിള്‍.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഗൂഗിള്‍ പരിപാടിയില്‍ അവതരിപ്പിച്ച പുതിയ ഫീച്ചറുകളുടെ കൂട്ടത്തിലാണ് ഡോക്ടര്‍മാരുടെ ദുര്‍ഗ്രാഹ്യമായ കൈയക്ഷരം വായിക്കാനുള്ള സാങ്കേതികവിദ്യയും അവതരിപ്പിക്കുന്നത്. ഇതിനായി പ്രത്യേക ആപ്പ് തയാറാക്കുന്നുണ്ടെന്നാണ് വിവരം. ഗൂഗിള്‍ ലെന്‍സ് വഴിയാകും ആപ്പ് ഡോക്ടര്‍മാരുടെ കുറിപ്പടി വായിക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും (എ.ഐ) മെഷീന് ലേണിങ്ങിന്റെയും സഹായത്തോടെ കുറിപ്പടി വായിച്ച് മരുന്നുകള്‍ കണ്ടെത്തി നല്‍കുകയും ചെയ്യും.
ഡോക്ടറുടെ കുറിപ്പടി മൊബൈല്‍ കാമറയില്‍ പകര്‍ത്തി ഫോട്ടോ ലൈബ്രറിയില്‍ സേവ് ചെയ്യുകയാണ് വേണ്ടത്. ഈ ചിത്രം ഉടന്‍ തന്നെ ആപ്പ് തിരിച്ചറിഞ്ഞ് കുറിപ്പടിയിലുള്ള മരുന്നുകള്‍ കണ്ടെത്തും. ആപ്പിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല. പുതിയ ഫീച്ചര്‍ എന്ന് അവതരിപ്പിക്കുമെന്നും എല്ലാവര്ക്കും ലഭ്യമാകുമോ എന്ന കാര്യവും വ്യക്തമല്ല. ഫാര്‍മസിസ്റ്റുകളുമായി ചേര്‍ന്നാണ് ആപ്പ് രൂപകല്പന ചെയ്തത്. ഫാര്‍മസിസ്റ്റുകള്‍ക്കു ജോലി എളുപ്പമാക്കുക എന്ന ലക്ഷ്യംകൂടി ഈ ആപ്പ് വികസിപ്പിക്കുന്നതിനു പിന്നിലുണ്ട്.