മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കേടായ എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രകാശിപ്പിക്കും. വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്കീം ദ്വിദിന സമ്മര്‍ ക്യാമ്പ് ‘ ജ്വാല ‘ യുടെ ഭാഗമായി കേടുവന്ന എല്‍.ഇ.ഡി ബള്‍ബുകളെ ഉപയോഗ യോഗ്യമാക്കി. ഇതിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ട്രോണിക്സ് വിദഗ്ദ്ധനായ കെ.എം. ജയന്റെ നേതൃത്വത്തില്‍ പരിശീലനം നല്കി.
സിദ്ധി 2020 പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ദത്തെടുത്ത ഗ്രാമത്തില്‍ നിന്നും സ്കൂള്‍ പരിസരത്തെ വീടുകളില്‍ നിന്നും കേടായ എല്‍.ഇ.ഡി ബള്‍ബുകള്‍ ശേഖരിച്ചു കേടുപാടുകള്‍ തീര്‍ത്ത് സൗജന്യമായി ഉടമസ്ഥര്‍ക്ക് തിരിച്ച് നല്കുന്നു. കേടായ ഇത്തരം ബള്‍ബുകള്‍ വലിച്ചെറിയുന്നത് കാരണം സമൂഹത്തില്‍ ഇ- വെയിസ്റ്റിന്റെ അളവ് കൂടുകയും പരിസരമലിനീകരണം ഉണ്ടാകുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരമെന്ന നിലയില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി പറഞ്ഞു.
സമ്മര്‍ക്യാമ്പിന്റെ ഭാഗമായി കെ.എസ്. ഇ.ബി മൂവാറ്റുപുഴ സബ് ഡിവിഷന് അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയര്‍ പി.ബി.അലിയും, സബ് എഞ്ചിനീയര്‍ ഉഷ.റ്റി.ഒ യും ഊര്‍ജ സംരക്ഷണത്തെക്കുറിച്ച് ക്ലാസും, ക്വിസ് പ്രോഗ്രാമും നടത്തി, വിജയിക്കള്‍ ഓരോ സി.എഫ്.എല്‍ സമ്മാനമായി നല്കി. മറാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തമ്പി മഴക്കാല രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ക്ലാസെടുത്തു.
പി.ടി.എ പ്രസിഡന്റ് പി.ടി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗം സാമൂഹിക പ്രവര്‍ത്തകനായ എല്‍ദോ ബാബു വട്ടക്കാവില്‍ ഉത്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ റനിത ഗോവിന്ദ് , പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി, കെ.എം.ജയന്, അസീസ് കുന്നപ്പള്ളി, സിജു ഭാസ്കര്‍, ബിന്ദുമോള്‍ എ.വി, വിനോദ് ഇ.ആര്, വോളന്റിയര്‍ സെക്രട്ടറിമാരായ റിജുമോന്‍ ദേവസ്യ, അപര്‍ണ പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.