അമേരിക്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് പണം അയക്കാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍ പേ. രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് പണമയക്കുന്ന സംവിധാനം ആദ്യമായാണ് നടപ്പാക്കുന്നത്. അന്താരാഷ്ട്ര പണമിടപാട് സ്ഥാപനങ്ങളായ വൈസ്, വെസ്റ്റേണ്‍ യൂണിയന് കോ എന്നിവരുമായി ചേര്‍ന്നാണ് ഗൂഗിള്‍ പേ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.
അതേസമയം യാത്രാ ആവശ്യങ്ങള്‍ക്കായി കാനഡ, ഓസ്ട്രേലിയ, ജപ്പാന്, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ചില പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ജി പേ ഉപയോഗിക്കാമായിരുന്നു. ആപ്പുകളിലും വെബ്സൈറ്റുകളിലും പണമടക്കുന്നതിനായി നിരവധി രാജ്യങ്ങളില്‍ സൗകര്യം ലഭ്യമാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ ഗൂഗിള്‍ പേയുടെ പുതിയ ഫീച്ചര്‍ ഓണ്‍ലൈന്‍ പണമിടപാട് രംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.