സുതാര്യമായ നിരക്കും സുരക്ഷിതമായ യാത്രയുമൊരുക്കാന് സൗജന്യ മൊബൈല്‍ ആപ്പുമായി ഒരുകൂട്ടം യുവാക്കള്‍. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന് എന്‍ജിനീയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്.
പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഓട്ടോക്കാരന് (autokkaran) എന്ന ആപ്പ് മൊബൈലിലെ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓട്ടോക്കാരുടെ ശൃംഖല ആപ്പുമായി ചേര്‍ക്കും. സ്റ്റാന്‍ഡുകള്‍ മാത്രമായി കേന്ദ്രീകരിച്ചിരുന്ന ഓട്ടോറിക്ഷാ സേവനം ഇനി നഗരത്തിന്റെ ഏതു കോണിലേക്കും വ്യാപിക്കും. ഓരോ യാത്രയും നിരീക്ഷണവിധേയമാക്കും. ഇതിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാപകല്‍ ഭേദമില്ലാതെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാം.
ആദ്യം തലസ്ഥാനത്ത്
ആദ്യമായി തലസ്ഥാനത്തെ 50 ഓട്ടോറിക്ഷകളെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പില്‍ ഉള്‍പ്പെടുത്തുന്നത്. അടുത്ത ഘട്ടമായി ആറ്റിങ്ങല്‍, നെടുമങ്ങാട് തുടങ്ങി ജില്ലയിലെ മറ്റ് ഭാഗത്തേക്കും ആപ്പിന്റെ സേവനം വ്യാപിപ്പിക്കും.
ഭാരതി ഇന്‍ഫോ ലോജിക്സ്
സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാന്‍ യുവാക്കള്‍ ആരംഭിച്ച ഭാരതി ഇന്‍ഫോ ലോജിക്സ് എന്ന കമ്പനിയാണ് വിദ്യാര്‍ഥികളുടെയും മറ്റ് വിദഗ്ദ്ധരുടെയും സഹകരണത്തോടെ സംവിധാനം വികസിപ്പിച്ചത്.
പിന്നില്‍ നിയാസ് ഭാരതി
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതിയാണ് ഉദ്യമത്തിന് നേതൃത്വം നല്‍കുന്നത്. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന്റെ വരവോടെ ഓട്ടോ തൊഴിലാളികള്‍ക്കുണ്ടായ പ്രതികൂലാവസ്ഥ മറികടക്കാന്‍ ഇത് സഹായിക്കുമെന്ന് നിയാസ് ഭാരതി പറഞ്ഞു. ഓട്ടോക്കാരില്‍ നിന്ന് കമ്മീഷനോ മറ്റ് നിരക്കോ പ്രതിഫലമായി ഈടാക്കാതെയാണ് ആപ്പിന്റെ സേവനം ലഭ്യമാക്കുന്നത്. വി.എസ്.ശിവകുമാര്‍ എം.എല്‍.എ. ഓട്ടോക്കാരന് ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.