മൂവാറ്റുപുഴ: പായിപ്ര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ ബാങ്ക് പ്രസിഡന്റായി അബ്രഹാം തൃക്കളത്തൂരിനെ വീണ്ടും തെരഞ്ഞെടുത്തു. മൂവാറ്റുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന് മെമ്പറും തൃക്കളത്തൂര്‍ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റും മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റുമായ അബ്രഹാം കഴിഞ്ഞ പത്തു വര്‍ഷമായി ബാങ്കിന്റെ പ്രസിഡന്റാണ്. ടി.എം.മുഹമ്മദാണ് വൈസ് പ്രസിഡന്റ . ഉലഹന്നാന് എം.ഒ., റെജി ഐസക്ക്, മത്തായി പി.സി., രാജന് പി. എന്‍. ,ബാബു .ഇ, കരുണാകരന് പി.വി.,വിജയമ്മ കെ.കെ, ഗീത വിശ്വനാഥന്, റെജീന അലി എന്നിവരാണ് മറ്റു ഭരണ സമിതി അംഗങ്ങള്‍