മൂവാറ്റുപുഴ : രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍ രാജീവ് ഗാന്ധി ജന്മദിനാഘോഷത്തോടനുബന്ധിച്ച് ആര്‍ദ്രം പുരസ്കാര ജേതാക്കള്‍ക്ക് ആദരവ് നല്കി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡോ. മാത്യു കുടല്‍നാടന്‍ എംഎല്‍എ മുഖ്യപ്രഭാഷണവും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന് രാജീവ് ഗാന്ധി അനുസ്മരണവും നടത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പുരസ്കാരത്തിന് ജില്ലാ പഞ്ചായത്തിലെ പ്രാപ്തമാക്കിയ 2022-23 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നിലവിലെ പ്രസിഡന്റ് മനോജ് മൂത്തേടന്, സംസ്ഥാനതലത്തില്‍ നഗരസഭ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തിന് മൂവാറ്റുപുഴ നഗരസഭയെ സജ്ജമാക്കിയ ചെയര്മാന് പി പി എല്‍ദോസ് എന്നിവരെ ചടങ്ങില്‍ മാത്യുകുഴല്നാടന് എംഎല്‍എ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി ധനപാലന്, ജയ്സണ്‍ ജോസഫ് എന്നിവര്‍ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാധാകൃഷ്ണന്, യുഡിഎഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം ചെയര്മാന് കെഎം സലിം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സാബു ജോണ്‍, സുഭാഷ് കടക്കോട്, സ്റ്റഡിസെന്റര് ഭരവാഹികളായ എല്‍ദോ ബാബു വട്ടകാവന്, മാത്യൂസ് വര്‍ക്കി. ജോര്‍ജ് തോട്ടം, പി.ആര് പങ്കജാഷന് നായര്‍, സജി പായിക്കാട്, സിവി ജോയി, ജോയ്സ് സ്കറിയ, സഹീര്‍ മേനാമറ്റം, ജിജോ പാപ്പാലില്‍, എം.സി. വിനയന്, കെ.എച്ച്. സിദ്ധീക്ക്, പി.എ നസീര്‍, അബ്ബാസ് പ്ലാമൂട്ടില്‍, പിപി അലി, ഖാദര്‍ കടികുളം, റീന സജി, ടി.എം.നാസര്‍ കെ.എം റജീന എന്നിവര്‍ സംസാരിച്ചു.