മൂവാറ്റുപുഴ: ലോക കേരള സഭാംഗവും നോര്‍ക്ക റൂട്ട്സ് മുന്‍ ഡയക്ടറും ഫൈന്‍ ഫെയര്‍ ഗ്രൂപ്പ് എം.ഡിയുമായ ഇസ്മായില്‍ റാവുത്തര്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. അജ്മാന് ചേംബര്‍ മെമ്പര്‍ റിലേഷന്‍സ് ഡയരക്ടര്‍ അബ്ദുളള അബ്ദുല്മുഹ്സെന് അല്‍ നുഐമിയില്‍ നിന്നും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു#.
രണ്ടര പതിറ്റാണ്ടു കാലമായി ബിസിനസ് മേഖലയിലും സാമൂഹിക ജീവകാരുണ്യ മേഖലകളിലും നിറ സാന്നിദ്ധ്യമാണ് ഇസ്മായില്‍ റാവുത്തര്‍. വിദേശത്തെ 20ഉം ഇന്ത്യയിലെ നാല്‍പ്പതോളം സ്ഥാപനങ്ങളിലുമായി ആയിരത്തിലധികം ജീവനക്കാരാണ് ജോലിചെയ്യുന്നത്.